![](/wp-content/uploads/2021/11/newzealand-england.jpg)
അബുദാബി: ട്വെന്റി 20 ലോകകപ്പ് ഒന്നാം സെമി ഫൈനലിൽ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്ടൻ കെയ്ൻ വില്ല്യംസൺ ബൗളിംഗ് തെരഞ്ഞെടുത്തു. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തീപാറുന്ന പ്രകടനം കാഴ്ചവെച്ച ഇരുടീമുകളും മറ്റൊരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടുമ്പോൾ തീപാറുന്ന മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ ജാസൺ റോയിക്ക് പകരം സാം ബില്ലിംഗ്സിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ന്യൂസിലാൻഡ് ടീമിൽ മാറ്റങ്ങളില്ല. രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്.
അബുദാബിയിലെ ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം.
Post Your Comments