ദുബായ്: വിരമിച്ച പ്രവാസികൾക്കും താത്പര്യമുണ്ടെങ്കിൽ രാജ്യത്ത് തുടരാമെന്ന് യു എ ഇ ഭരണകൂടം. ഇതിനായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഈ വിസ സംവിധാനത്തിന് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
Also Read:ആഭ്യന്തര കലാപം രൂക്ഷമായ എത്യോപ്യയിൽ യു എൻ ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു
ചൊവ്വാഴ്ച എക്‌സ്‌പോ നഗരിയിലെ യുഎഇ പവലിയനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു തീരുമാനം പ്രഖ്യാപിച്ചത്. ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കിയെന്നും എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Also Read: മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാത്തിനും മറുപടി പറയാം: സ്വപ്ന സുരേഷ്
Post Your Comments