KollamKeralaNattuvarthaLatest NewsNews

കൊല്ലത്ത് ഒൻപതു വയസുകാരനെ ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചു: പിതാവിനെതിരെ കേസ്

കൊല്ലം: കുളത്തൂപ്പുഴയിൽ ഒൻപതു വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. മർദ്ദനമേറ്റ കുട്ടിയെയും ആറുവയസ്സുകാരിയായ സഹോദരിയെയും നേരത്തെ തന്നെ അമ്മ ഉപേക്ഷിച്ച് പോയതാണ്. കുട്ടിയെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് പിതാവ് ബൈജുവിനെതിരെ നാട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. മർദനമേറ്റ കുട്ടിയെ കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പുറമ്പോക്കിലാണ് ഇവർ താമസിക്കുന്നത്. കുട്ടി സമീപത്തുള്ള ആറ്റിൽ കുളിക്കാൻ പോയെന്ന കാരണത്താലാണ് മദ്യപിച്ചെത്തിയ ബൈജു മകനെ വടികൊണ്ടും ഗ്യാസ് സിലിണ്ടറിന്റെ ട്യൂബ് ഉപയോഗിച്ചും ക്രൂരമായി മർദിച്ചത്‌. അടിയേറ്റ് കുട്ടിയുടെ ശരീര ഭാഗങ്ങൾ പൊട്ടി. ഇരുകാലുകളിലും വലിയ മുറിവേറ്റു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോൾ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

‘ബാക്ക് ടു സ്ക്കൂൾ’: കാർട്ടൂണിലൂടെ കോവിഡ് ആശങ്കയകറ്റി കെഇഎഎൽപി സ്കൂൾ

സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ബൈജു മിക്ക ദിവസങ്ങളിലും കുട്ടികളെ മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി സുഹൃത്തുക്കളെ ബൈജു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാറുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മറ്റൊരു യുവാവിനൊപ്പം വീടുവിട്ടു പോയിരുന്നു. കുട്ടികളെ ഇനിയും ഇവിടെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നും സർക്കാർ സംരക്ഷണയിൽ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കുട്ടിയെ മർദിച്ച കുളത്തുപ്പുഴ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ബൈജുവിനെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button