ThiruvananthapuramKeralaNews

മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ എറിഞ്ഞു വീഴ്ത്തി : ഭർത്താവ് പോലീസ് പിടിയിൽ

വെള്ളറട: മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ പിടിയിലായത്. ഇയാൾ സ്ഥിരം മദ്യപാനിയാണന്നും
ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണെന്നും സമീപവാസികൾ പോലീസിൽ മൊഴി നൽകി.

Also Read : ട്വെന്റി 20 ലോകകപ്പ്: ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു

കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യ രാഗിണിയോട്​ മദ്യപിക്കാൻ പണം ചോദിക്കുകയും കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ തലക്ക്​ എറിഞ്ഞ് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണ ശേഷം പ്രതി ഓടി രക്ഷപെട്ടു. തുടര്‍ന്ന് ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷപെട്ട അനില്‍കുമാറിനെ ആളൊഴിഞ്ഞ പ്രദേശത്ത്​ കണ്ടയുടന്‍ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സി.ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച്​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button