KeralaLatest NewsNews

സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി?: മരംമുറി ഉത്തരവില്‍ മന്ത്രിയോട് ചോദ്യവുമായി ശബരീനാഥന്‍

തിരുവനന്തപുരം : മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് തന്റെ അറിവോടെയല്ലായിരുന്ന വനംമന്ത്രി എ കെ ശശീന്ദ്രന്റെ വിശദീകരണത്തില്‍ പരിഹാസവുമായി മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണം മുതല്‍ മുഖ്യമന്ത്രിക്കോ, ഇറിഗേഷന്‍ വകുപ്പിനോ, വനം വകുപ്പിനോ ഉത്തരവിനെക്കുറിച്ച് അറിവില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.ഒന്നാം പിണറായി സർക്കാരില്‍ ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ ഇ-മൊബിലിറ്റി പദ്ധതി അറിഞ്ഞില്ലെന്ന് പറഞ്ഞ എ കെ ശശീന്ദ്രന്‍ രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല. സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി എന്നും ശബരീനാഥന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു : ആറ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്

കുറിപ്പിന്റെ പൂർണരൂപം :

ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ e-മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല
രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല
ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല.
സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി???

shortlink

Related Articles

Post Your Comments

Related Articles


Back to top button