കൊച്ചി: 500 രൂപയ്ക്ക് ചെയ്യാവുന്ന ആർ ടി പി സി ആർ ടെസ്റ്റ്നു എയർപോർട്ടിൽ 2490 രൂപ ഈടാക്കുന്നു എന്ന പരാതി ഉന്നയിച്ച എം എൽ എയ്ക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകനും അഡ്വക്കേറ്റുമായ ഹരീഷ് വാസുദേവൻ. ഒരു മണിക്കൂറിനുള്ളിൽ റിസൾട്ട് കിട്ടുന്ന യന്ത്രത്തിന്റെ കാട്രിഡ്ജിന് ചെലവ് കൂടുന്നത് കൊണ്ടാണ് കൂടിയ നിരക്ക് ഈടാക്കുന്നത് എന്നാണ് എം എൽ എയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി എന്നാൽ തനിക്ക് അതത്ര വിശ്വസനീയമായി തോന്നുന്നില്ല എന്നാണ് ഹരീഷ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
500 രൂപയ്ക്ക് ചെയ്യാവുന്ന ആർ ടി പി സി ആർ ടെസ്റ്റ്നു എയർപോർട്ടിൽ 2490 രൂപ ഈടാക്കുന്നു എന്ന പരാതി കാണുന്നു. 20 കോടിയിലധികം രൂപയാണ് ഒരു മാസം CIAL നു മാത്രം കിട്ടുന്നതെന്നും പരാതിയുണ്ട്. ഇക്കാര്യത്തിൽ തൃക്കരിപ്പൂർ MLA രാജഗോപാൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി, ഒരു മണിക്കൂറിനുള്ളിൽ റിസൾട്ട് കിട്ടുന്ന യന്ത്രത്തിന്റെ കാട്രിഡ്ജിന് ചെലവ് കൂടുന്നത് കൊണ്ടാണ് കൂടിയ നിരക്ക് ഈടാക്കുന്നത് എന്നാണ്. എന്തോ, എനിക്ക് അതത്ര വിശ്വസനീയമായി തോന്നുന്നില്ല.
Read Also: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു
ഇത് വസ്തുതാപരമായി ശരിയാണോ? ബൾക്കായി ആളുകൾ ഉള്ളപ്പോൾ കുറഞ്ഞ നിരക്കിൽ RTPCR ചെയ്യാൻ ഉള്ള മെഷിനറി ഇല്ലേ?? മറ്റു സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ഈ പെട്ടെന്നുള്ള ടെസ്റ്റ് നു ചെലവ് എത്രയാകുന്നുണ്ട്? (സൗജന്യമായി നൽകുന്നുണ്ട്, അത് വേറെ കാര്യം. കേരളം ആ നിലയ്ക്ക് സാമ്പത്തിക സുരക്ഷിതത്വം ആർജ്ജിച്ചിട്ടില്ല) Rapid PCR നു ലാഭമില്ലാതെ actual cost അറിയാനാണ്. അറിവുള്ളവരിൽ നിന്ന് അഭിപ്രായം ക്ഷണിക്കുന്നു.
Post Your Comments