മിഞ്ചൂർ: കാമുകിയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ മിഞ്ചൂരിലാണ് സംഭവം. മിഞ്ചൂർ താരാമണിയിലെ കാമുകിയുടെ വീട്ടിലെത്തിയ അജിത്ത് എന്ന യുവാവാണ് യുവതിയുടെ കഴുത്തറത്തതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
മിഞ്ചൂരിലെ ഒരു മൊബൈല്‍ റീട്ടെയില്‍ ഷോപ്പിൽ 22 കാരിയായ യുവതിയും കാമുകൻ അജിത്തും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ട ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് യുവതിയുടെ രക്ഷിതാക്കളോട് സംസാരിക്കാനായി വീട്ടിലെത്തിയതായിരുന്നു അജിത്ത്.
മുത്തു നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്
എണ്ണം യുവതിയും അജിത്തും സംസാരിച്ച് തര്‍ക്കമായി. ഇതിന് പിന്നാലെ യുവതിയുടെ നിലവിളി കേട്ട് മുറിയിലെത്തിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളേയും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയുമായിരുന്നു. വീട്ടുകാരെത്തിയതോടെ അജിത് മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതില്‍ അടച്ചു.
യുവതിയെ ആശുപത്രിയിൽ എത്തിച്ച വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് വാതില്‍ തുറന്ന് നോക്കുമ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അജിത്തിനെ കണ്ടത്. ഉടൻ തന്നെ ഇയാളെ പോലീസാസ് ആശുപത്രിയിലെത്തിച്ചു.ഇരുവരും അപകടനില തരണം ചെയ്തതായി ജീ പോലീസ് വിശദമാക്കി.
Post Your Comments