കൊച്ചി : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read Also : മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചത്തെ കണ്ടത് 17 ദിവസം കൊണ്ട്
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ ആളപായവും പരിക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയായതിനാൽ കാത്തിരിപ്പുകേന്ദ്രത്തിൽ ആളുകളുണ്ടായിരുന്നില്ല. പരിസരത്ത് നിരവധി കെട്ടിടങ്ങൾ ഉണ്ടെങ്കിലും മുകളിലത്തെ നിലയായതിനാൽ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നില്ല. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുകയാണ്.
Post Your Comments