ഗ്രെനോബിള്‍ : തീപിടുത്തമുണ്ടായ ഫ്‌ളാറ്റിൽ നിന്നും രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് ചാടിയ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . ഫ്രാന്‍സിലാണ് സംഭവം. ഫ്‌ളാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും താഴെ നില്‍ക്കുകയായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്കാണ് കുട്ടികള്‍ ചാടിയത്.
മൂന്നും പത്തും വയസ്സ് പ്രായമുള്ള കുട്ടികളെ ഫ്‌ളാറ്റിലാക്കി രക്ഷിതാക്കള്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തീപ്പിടുത്തമുണ്ടായതോടെ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഫ്‌ളാറ്റിനകത്ത് അകപ്പെട്ടു. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തിയത്.തുടര്‍ന്ന് ജനല്‍ വഴി കുട്ടികള്‍ താഴേക്ക് ചാടുകയായിരുന്നു. കുട്ടികളെ പിടിക്കുന്നതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 25-കാരന്റെ കൈക്ക് പരിക്കേറ്റു. കുട്ടികള്‍ക്ക് പരിക്കുകളൊന്നുമില്ല. എന്നാല്‍ കനത്ത പുക ശ്വസിക്കേണ്ടി വന്നതിന്റെ അസ്വസ്ഥതകള്‍ ഉണ്ട്.
#COVID19 #accident #grenoble ( Ce mardi il a y’a quelques heures dans l’après midi 2 enfants ont sauté par la fenêtre rattraper par les habitants ❤️? pic.twitter.com/xzIYpL4b3Y
— oumse-dia (@oumsedia69) July 21, 2020
കെട്ടിടത്തിലെ മൂന്നാം നിലയിലുളള ജനലരികില്‍നിന്ന് കുട്ടികള്‍ കരയുന്നത് ഞാന്‍ കണ്ടു. കനത്ത പുക ഉയരുന്നുണ്ടായിരുന്നു. തീപടരുന്നതും എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതും കേട്ടു. കുട്ടികള്‍ വല്ലാതെ ഭയന്നിരുന്നു. അവര്‍ നിലവിളിക്കുകയായിരുന്നു.’ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എഥോമാനി വാലിദ് പറയുന്നു. കുട്ടികളെ രക്ഷിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്. കുട്ടികളെ രക്ഷപ്പെടുത്തിയ നടപടിയെ ഗ്രെനോബിള്‍ മേയര്‍ എറിക് പയോള്‍ അഭിനന്ദിച്ചു. അതേസമയം തീപിടുത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
Post Your Comments