മോസ്കോ: റഷ്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 38,058 പേർക്ക് പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ മോസ്കോയിലാണ് ഏറ്റവും കൂടുതൽ രോഗബാധ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Also Read:മുത്തു നബി കിണറ്റിൽ തുപ്പിയിട്ടുണ്ട്, കുഴച്ച മാവിൽ തുപ്പിയിട്ടുണ്ട്, വെച്ച കറിയിൽ തുപ്പിയിട്ടുണ്ട്
സെന്റ് പീറ്റേഴ്സ്ബർഗിലും രോഗബാധ ഉയരുകയാണ്. കഴിഞ്ഞ ദിവസം 1,211 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. റഷ്യയിൽ കൊവിഡ് കേസുകൾ ഉയരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു.
അതേസമയം യുറോപ്പിന് ലോകാരോഗ്യ സംഘടന നൽകിയ കൊവിഡ് മുന്നറിയിപ്പ് ഇപ്പോഴും തുടരുകയാണ്. യൂറോപ്പിൽ രോഗവ്യാപനം ഉയരുമെന്നും മിക്കയിടങ്ങളിലും നാലാം തരംഗം ആരംഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. യൂറോപ്പ് ലോകത്തിന്റെ കൊവിഡ് കേന്ദ്രമായി മാറുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Post Your Comments