കോട്ടയം: അക്കൗണ്ടിലുള്ളതിൽ കൂടുതൽ പണം ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ശാഖയിലെ എസ്ബിഐ ജീവനക്കാരിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച് യുവാവ്. മെഡിക്കല്‍ കോളേജിലെ ട്രോമാ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുവായ മൂലേടം സ്വദേശി ജേക്കബ് (39) ആണ് ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയും സുരക്ഷാജീവനക്കാരനെയും പരിക്കേല്‍പ്പിച്ചു.
അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ബാങ്കിലെത്തിയ ഇയാൾ അക്കൗണ്ട് തുടങ്ങാനാണെന്നറിയിച്ച് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിക്ക് എടിഎം കാര്‍ഡ് നല്‍കിയി 3000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇയാളുടെ അക്കൗണ്ടില്‍ 90 രൂപയേ ഉളളുവെന്ന് ജീവനക്കാരി അറിയിച്ചു.
ട്വിറ്ററിൽ ഈ വർഷം ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി
എന്നാൽ 3000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് പോക്കറ്റില്‍ നിന്നും ബ്ലേഡ് എടുത്ത് ഇയാൾ ജീവനക്കാരിയെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ജീവനക്കാരിക്ക് നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജയ്‌സണും ഗോപിക്കും പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments