തിരുവനന്തപുരം: ഇന്തോ വിയറ്റ്നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്നാം പ്രതിനിധി ഫാം സാങ് ചൂ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രം, വെള്ളയമ്പലം സി.എഫ്.എൽ.ടി.സി. എന്നിവ സന്ദർശിച്ച ശേഷമാണ് പ്രതിനിധി മന്ത്രിയുടെ ചേംബറിലെത്തിയത്.
മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രവും സന്ദർശിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം, കോവിഡ് പ്രതിരോധം എന്നിവ നേരിൽ കണ്ട് മനസിലാക്കുകയും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു. കേരളം നടത്തുന്ന മികച്ച കോവിഡ് പ്രതിരോധത്തെ ഫാം സാങ് ചൂ അഭിനന്ദിച്ചു. നോൺ കോവിഡ് ചികിത്സയ്ക്കും കേരളം വലിയ പ്രധാന്യമാണ് നൽകുന്നത്. ആശുപത്രികളിലേയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേയും മികച്ച സൗകര്യങ്ങൾ വിവരിച്ചു. വാക്സിനേഷനിൽ കേരളം കൈവരിച്ച മികച്ച നേട്ടത്തെ അദ്ദേഹം പ്രകീർത്തിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെയും ചർച്ചയിൽ പങ്കെടുത്തു.
Read Also: ബ്രാൻഡ് മാറി അടിച്ചോ സാറെ, വന്ന വഴി മറക്കല്ലേ വീണു പോകും: പ്രിയദർശനോട് ആരാധകൻ
Post Your Comments