കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത് മാസക്കാലമായി അടച്ചിട്ടിരുന്ന യു എസ്- മെക്സിക്കോ അതിർത്തി തുറന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു. സാൻ ഡിയാഗോ അതിർത്തിയിൽ ഗതാഗതം പ്രതീക്ഷിക്കപ്പെട്ടതിന്റെ 35 ശതമാനം കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Also Read:ട്വെന്റി 20 ലോകകപ്പ്: നമീബിയക്കെതിരായ തകർപ്പൻ ജയത്തോടെ പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ
ഞായറാഴ്ച ടിജ്വാനയിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എന്നാൽ വാഹനങ്ങളുടെ തിരക്ക് നിലവിൽ കുറവാണ്. അതിർത്തിക്കപ്പുറത്ത് വേർപെട്ടു പോയ കുടുംബാംഗങ്ങളുമായുള്ള സമാഗമത്തിന് കാത്ത് നിരവധി പേർ ഇപ്പോഴും കഴിയുകയാണ്. ഇരുപത് മാസത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് ഇവർ.
Post Your Comments