ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബോഹ്‌റി കടാൽ പ്രദേശത്താണ് ആക്രമണം നടത്തിയത്. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം ഉണ്ടായ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. മഹാരാജ് ഗഞ്ചിലെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ട മുഹമ്മദ് ഇബ്രാഹിം.
അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ തുടര്‍ച്ചയായി രണ്ടാം തവണയാണ് തീവ്രവാദികളുടെ വെടിവെയ്പ്പില്‍ മരണം സംഭവിക്കുന്നത്. ഞായറാഴ്ച്ച ഭീകരരുടെ ആക്രമണത്തിൽ ഒരു പൊലീസുകാരനാണ് കൊല്ലപ്പെട്ടത്.
Read Also : വോട്ടിംഗിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം: തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ബംഗ്ലാദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടി
ശ്രീനഗറിലും കശ്മീരിന്റെ മറ്റു ചില ഭാഗങ്ങളിലും കഴിഞ്ഞ മാസം നിരവധി ആക്രമണ പരമ്പരകള്‍ നടന്നിരുന്നു. കുടിയേറ്റ തൊഴിലാളികളും ന്യൂനപക്ഷ സമുദായത്തിലുള്ളവരുംഉൾപ്പെടെ 11 സാധാരണക്കാർ ഈ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായിരുന്നു.
Post Your Comments