KeralaLatest NewsNews

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. ഇത്തരത്തിൽ മണ്ണ് വിതറുന്നത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഇന്ത്യയിൽ നിന്നും എത്തുന്ന വാക്‌സിൻ ഡോസ് സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല: ബഹ്‌റൈൻ ഇന്ത്യൻ എംബസി

‘ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും’ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കൂട്ടിച്ചേർത്തു.

Read Also: മമ്മൂട്ടിയും മോഹന്‍ലാലും അഹങ്കാരം കാണിച്ചാല്‍ ക്ഷമിച്ചെന്നിരിക്കും, പക്ഷെ നിന്നെ പോലുള്ളവർ കാണിച്ചാല്‍ ക്ഷമിക്കില്ലെടോ

shortlink

Related Articles

Post Your Comments

Related Articles


Back to top button