Latest NewsSaudi ArabiaNewsInternationalGulf

ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളയ്ക്ക് വേദിയാകാൻ സൗദി അറേബ്യ: രജിസ്‌ട്രേഷൻ ആരംഭിച്ചു

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകമേളയ്ക്ക് വേദിയാകാൻ സൗദി അറേബ്യ. ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ ആരംഭിക്കും. നാൽപ്പത് ദിവസം നീണ്ടു നിൽക്കുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യ, അറബ് മേഖല, യു എസ് എ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടക ഉടമകൾ മേളയിൽ പങ്കെടുക്കും. കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ക്യാമൽ ക്ലബാണ്.

Read Also: വിരമിച്ച ശേഷവും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് തുടരാം: വിസാ പദ്ധതിയ്ക്ക് അംഗീകാരം നൽകി യുഎഇ

മേളയിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://kacf.camelclub.gov.sa/Home/Login എന്ന വെബ്‌സൈറ്റിലൂടെ മേളയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാം. 2021 നവംബർ 16 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ആറ് നിറങ്ങളിലുള്ള ഒട്ടകങ്ങൾക്കായി ആകെ 19 വ്യത്യസ്ത മത്സര ഇനങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25 കോടി സൗദി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് മേളയുടെ ഭാഗമായി നൽകുന്നത്.

Read Also: ഇന്ധനനികുതിക്ക് എതിരെ കോണ്‍ഗ്രസ് സമരം, സെക്രട്ടേറിയറ്റ് മുതല്‍ രാജ് ഭവന്‍ വരെ മനഷ്യചങ്ങല

shortlink

Related Articles

Post Your Comments

Related Articles


Back to top button