കോഴിക്കോട്: മലബാര്‍ കലാപ നേതാവ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതെന്ന പേരില്‍ പുറത്തുവന്ന ചിത്രത്തിന്റെ ആധികാരിത ചോദ്യം ചെയ്ത് എഴുത്തുകാരനും ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കല്‍. ചിത്രത്തിന് ആധാരമായി പറയുന്ന ഫ്രഞ്ച് മാഗസിന്‍ സയന്‍സ് എറ്റ് വോയേജസില്‍ അത് വാരിയന്‍ കുന്നന്റെതാണെന്ന് പറയുന്നില്ലെന്നും ചിത്രം വാരിയന്‍ കുന്നന്റെതെത്ത് ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ വേണമെന്നും അബ്ബാസ് പനക്കല്‍ പറയുന്നു.
സുല്‍ത്താന്‍ വാരിയന്‍ കുന്നന്‍ എന്ന പേരില്‍ റമീസ് മുഹമ്മദ് എഴുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രമായാണ് വാരിയന്‍ കുന്നത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. 1922ല്‍ പ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിന്‍ സയന്‍സ് എറ്റ് വോയേജസ് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ചിത്രമാണെന്നാണ് എഴുത്തുകാരന്‍ റമീസ് മുഹമ്മദ് അവകാശവാദം.വാരിയന്‍ കുന്നന്റെ പടം ഫ്രഞ്ച് മാഗസിനില്‍ നിന്നാണ് ലഭിച്ചതെന്ന് റമീസ് മുഹമ്മദ് പറഞ്ഞിരുന്നുവെങ്കിലും തെളിവുകൾ പുറത്തുവിട്ടിരുന്നില്ല.
മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ല: എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്
അതേസമയം ഈ ചിത്രം കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും പറയുന്നില്ലെന്ന് ഡോ.അബ്ബാസ് പനക്കല്‍ വ്യക്തമാക്കുന്നു. മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മുഴുവന്‍ ഭാഗവും അബ്ബാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കലാപ നേതാവായിരുന്ന ആലി മുസ്ല്യാരുടെയും രണ്ടു കൂട്ടാളികളുടെയും ചിത്രങ്ങൾ എന്നാണ് മാഗസിനില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതില്‍ പ്രധാന ചിത്രത്തിന് മുഹമ്മദാലി എന്ന് പേര് നല്‍കിയിട്ടുണ്ട്. പേര് വ്യക്തമാക്കാതെ നല്‍കിയ ചിത്രം എങ്ങിനെ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാകുമെന്ന് ഉറപ്പിക്കാനാകുമെന്ന് ഡോ. അബ്ബാസ് പനക്കൽ ചോദിക്കുന്നു. മാത്രമല്ല, ലേഖനത്തില്‍ ഒരിടത്തും വാരിയന്‍ കുന്നന്റെ പേര് പറയുന്നുമില്ല. പിന്നെയെങ്ങിനെ ചിത്രം വാരിയന്‍ കുന്നന്റെതാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.
Post Your Comments