PalakkadKeralaNattuvarthaLatest NewsNews

കല്‍പ്പാത്തി രഥോത്സവത്തിന് അനുമതി നിഷേധിച്ചു: ഉത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന് നിര്‍ദേശം

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു. രഥപ്രയാണം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി ഉത്സവം നടത്തണമെന്ന് കളക്ടറുടെ നിർദേശം. രഥം വഹിച്ചുള്ള പ്രയാണത്തിനാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. ഇരുനൂറ് പേരെ പങ്കെടുപ്പിച്ച് രഥോത്സവം നടത്താനാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി

അതേസമയം, രഥോത്സവത്തിന് അനുമതി നിഷേധിച്ച കളക്ടറുടെ നടപടിയിൽ പ്രതിഷേധവുമായി ക്ഷേത്ര ഭാരവാഹികള്‍ രംഗത്തെത്തി. രഥോത്സവത്തിന്റെ വരവറിയിച്ച് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച കൊടിയേറ്റം നടത്തിയിരുന്നു.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 29,026 വാക്‌സിൻ ഡോസുകൾ

12നാണ് അഞ്ചാംതിരുനാള്‍ ആഘോഷം. 14, 15, 16 തീയതികളിലാണ് രഥോത്സവം. കല്‍പ്പാത്തി ഉത്സവത്തോടെ ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളില്‍ ആറുമാസം നീളുന്ന രഥോത്സവങ്ങള്‍ക്ക് തുടക്കമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button