മയക്കുമരുന്ന് കേസിൽ സിംഗപൂരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ സിംഗപൂർ യുവാവിന് കൊവിഡ് ബാധ രക്ഷയായി. നാഗേന്ദ്രൻ കെ ധർമലിംഗം എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനാണ് കൊവിഡ് ബാധ തുണയായത്. ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കേണ്ടിയിരുന്ന നാഗേന്ദ്രന് ചൊവ്വാഴ്ച കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.
Also Read:‘അഫ്ഗാനിസ്ഥാനിലെ സാഹചര്യം പരിതാപകരം‘: ആംഗല മെർക്കൽ
ഇയാൾക്ക് കൊവിഡ് ബാധയുണ്ടെന്ന് അറിഞ്ഞതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വധശിക്ഷ നീട്ടിവെച്ചതായി സിംഗപൂർ ഹൈക്കോടതി അറിയിച്ചു. പതിനൊന്ന് വർഷത്തോളമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നാഗേന്ദ്രൻ. ഇതിനിടെ ഇയാൾക്ക് മനസ്സിന്റെ സമനില തെറ്റി. അവസാന അപ്പീൽ കേൾക്കുന്നതിനായി പ്രത്യേക കോടതി മുറിയിലേക്ക് കൊണ്ട് പോയപ്പോഴാണ് ഇയാളുടെ കൊവിഡ് പരിശോധനാഫലം കോടതിയിൽ എത്തിയത്. ശിക്ഷ ഉടനടി മരവിപ്പിക്കുകയായിരുന്നു.
ഇത് തികച്ചും അപ്രതീക്ഷിതമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ വധശിക്ഷ നടപ്പിലാക്കുന്നത് അനുചിതമാണെന്നും ജസ്റ്റിസുമാരായ ആൻഡ്രൂ ഫാംഗ്, ജൂഡിത്ത് പ്രകാശ്, കണ്ണൻ രമേശ് എന്നിവർ നിരീക്ഷിക്കുകയായിരുന്നു.
Post Your Comments