COVID 19Latest NewsNewsIndiaUK

കാത്തിരിപ്പിന് വിരാമം: ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ

യു എ ഇ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തീരുമാനം ഗുണകരം

ലണ്ടൻ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ കൊവാക്സിനെ അംഗീകൃത കൊവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യുകെ. നവംബർ 22 മുതൽ കൊവാക്സിന് യുകെയിൽ ഔദ്യോഗിക അംഗീകാരം ഉണ്ടാകും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ പട്ടികയിൽ വാക്സിനെ ഉൾപ്പെടുത്തുമെന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

Also Read:ഇറാഖ് പ്രധാനമന്ത്രിക്കെതിരായ ഡ്രോൺ ആക്രമണം: അപലപിച്ച് യുഎൻ

കൊവാക്സിനൊപ്പം ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്സിനുകൾക്കും യുകെ അംഗീകാരം നൽകി. യു എ ഇ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് തീരുമാനം ഗുണകരമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

യാത്രാ ചട്ടങ്ങൾ കൂടുതൽ ലഘൂകരിച്ചതായും യുകെ അറിയിച്ചു. പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാവരെയും വാക്സിൻ എടുത്തവർക്ക് തുല്യമായി അംഗീകരിക്കുമെന്നും അവർക്ക് ഇംഗ്ലണ്ടിൽ എത്തിയാലുടൻ ഉള്ള സ്വയം ഐസൊലേഷൻ ഒഴിവാക്കുമെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button