ഒട്ടാവ : കോണ്ടം ധരിച്ചിട്ടുണ്ടെന്ന വ്യാജേന ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്. കാനഡയിലെ സുപ്രീം കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശിയായ പ്രതി റോസ് മക്കൻസി കിർക്ക്പാട്രിക്കിനെതിരെയാണ് ഒരു യുവതി പരാതി നൽകിയത്.
2017 -ൽ ഒരു ഓൺലൈൻ ഡേറ്റിംഗ് പോർട്ടൽ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് അതേ വർഷം മാർച്ചിൽ തന്നെ ഇരുവരും കണ്ടുമുട്ടി. സെക്‌സ് പ്രാക്ടീസുകളെ കുറിച്ച് സംസാരിച്ചു. താൻ ഒരാളോടും കോണ്ടം ധരിക്കാതെ ബന്ധപ്പെടാറില്ല എന്ന് യുവതി പറഞ്ഞപ്പോൾ യുവാവ് അത് സമ്മതിച്ചു.പിന്നീട് ഒരു ദിവസം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ,
അന്ന് അയാൾ കോണ്ടം ധരിച്ചിരുന്നു. രണ്ടാം തവണ വീണ്ടും അതേ വീട്ടിൽ വെച്ച് ബന്ധപ്പെടാൻ ഒരുങ്ങവെ, അയാൾ കിടക്കയിലേക്ക് തന്നെ വലിച്ചിട്ട ശേഷം കോണ്ടം എടുക്കുന്നതുപോലെ ബെഡ് സൈഡ് ടേബിളിന്റെ ദിശയിലേക്ക് തിരിഞ്ഞു എന്ന് യുവതി പറയുന്നു.
Read Also : ആർത്തുല്ലസിച്ച് പരസ്പരം ചാണകം വാരിയെറിഞ്ഞ് ഒരു ഗ്രാമം: ഗോരെഹബ്ബ ഉൽസവം എന്തിന്?
കോണ്ടം എടുക്കുകയാണെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് യുവാവ് ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ലൈംഗിക ബന്ധത്തിന് ശേഷം മാത്രമാണ് യുവാവ് കോണ്ടം ധരിക്കാത്തതിനെക്കുറിച്ച് താൻ തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞു. ചതിയിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ തന്നെ ഏർപെടുത്തിയത് വഴി പ്രതി ചെയ്തിട്ടുള്ളത് ലൈംഗിക രോഗങ്ങളും, തന്റെ ഇഷ്ടത്തോടുകൂടി അല്ലാത്ത ഗർഭവും ഉണ്ടാകാനുള്ള ശ്രമവുമാണെന്ന് യുവതി പറഞ്ഞു.
Post Your Comments