ThiruvananthapuramKeralaNattuvarthaNews

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തിൽ ധാരണ. തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളാണ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ സ്വകാര്യ ബസ് ഉടമകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്നാണ് ബസ് ഉടമകൾ ഗതാഗതമന്ത്രിയോട് ആവശ്യപെട്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി ആന്റണി രാജു ചൊവ്വാഴ്ച നടന്ന ഇടതുമുന്നണി യോഗത്തില്‍ അറിയിച്ചതിനെ തുടർന്നാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നയപരമായ അനുമതി ഇടതുമുന്നണി യോഗം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button