ന്യൂഡൽഹി: ഹജ്ജാബയുടെ ജീവിതകഥ ഏവർക്കും പ്രചോദനമേകുന്ന ഒന്നാണ്. എഴുതാനോ വായിക്കാനോ അറിയാത്ത ഹജ്ജാബ കണ്ട സ്വപ്‍നമായിരുന്നു ഗ്രാമത്തിലൊരു സ്കൂൾ. ഓറഞ്ച് വില്പനക്കാരനായ ഹജ്ജാബ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചു.
66കാരന്‍റെ കഠിന പരിശ്രമത്തിന് രണ്ടാമത്തെ സിവിലിയൻ അവാർഡായ പത്മ പുരസ്കാരം രാജ്യതലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്നലെ നടന്ന ചടങ്ങിൽ ഹജ്ജാബ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങി.
1977 മുതൽ മംഗളൂരുവിൽ ഓറഞ്ച് വിൽപ്പന നടത്തുന്നയാളാണ് ഹരേകാല ഹജ്ജാബ. എഴുത്തും വായനയും അറിയില്ല. ഓറഞ്ച് വാങ്ങാൻ എത്തിയ വിദേശി വില ചോദിച്ചപ്പോ പറയാൻ അറിയാതെ നിന്നു. ആ സംഭവമാണ് നാട്ടിൽ ഒരു സ്കൂൾ തുടങ്ങാൻ ഹജ്ജാബയ്ക്ക് പ്രേരണ ആകുന്നത്.
നാട്ടിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ സ്കൂൾ തുടങ്ങാൻ ഹജ്ജാബ തീരുമാനിച്ചു.
രണ്ടു പതിറ്റാണ്ടിനിപ്പുറം സ്കൂൾ നിർമിക്കുകയെന്ന സ്വപ്നം ഹജ്ജാബ സാക്ഷാത്കരിക്കുകയും ചെയ്തു. 2000ത്തിലായിരുന്നു സ്കൂളിന്റെ നിർമാണം. സഹായിച്ചത് അന്തരിച്ച മുൻ എം.എൽ.എ യു.ടി. ഫരീദും. 28 വിദ്യാർഥികളെവെച്ച് തുടങ്ങിയ സ്കൂളിൽ ഇപ്പോൾ 175 വിദ്യാർഥികൾ പഠിക്കുന്നു. 10ാം ക്ലാസ് വരെയായി ഉയർത്തുകയും ചെയ്തു.
Post Your Comments