തിരുവനന്തപുരം: അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതു ജീവിതമേകി ഉഷാ ബോബന്‍ യാത്രയായി. ഓച്ചിറ ചങ്ങന്‍കുളങ്ങര ഉഷസില്‍ ഉഷാബോബന്റെ കരളും വൃക്കകളും നേത്രപടലങ്ങളുമാണ് അഞ്ചു രോഗികള്‍ക്ക് ദാനം ചെയ്തത്. നവംബര്‍ മൂന്നിന് ഭര്‍ത്താവ് ബോബനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഉഷാ ബോബന്‍ മരിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
Read Also : ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം: സൈക്കിളില്‍ നിയമസഭയില്‍ എത്തി എം വിന്‍സെന്റ് എംഎല്‍എ
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയുള്ള ഈ വര്‍ഷത്തെ പന്ത്രാണ്ടാമത്തെ അവയവദാനമാണിത്. മൃതസഞ്ജീവനിയിലൂടെ ഉഷാ ബോബന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ ബന്ധുക്കള്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ആദരവ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.
കിംസ് ആശുപത്രിയിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ മുരളീധരന്‍, ട്രാന്‍സ്പ്ലാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. മുരളീകൃഷ്ണന്‍, ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ഷബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഉഷാ ബോബന്റെ മകള്‍: ഷിബി ബോബന്‍. മരുമകന്‍: സുജിത് (ആര്‍മി).
Post Your Comments