KeralaLatest NewsNews

ജയിൽ ഭക്ഷണം ശരീരത്തെ തളർത്തി: ആരോഗ്യം വീണ്ടെടുക്കാൻ വിദഗ്ദ്ധ ചികിത്സയ്‌ക്കൊരുങ്ങി സ്വപ്‌ന സുരേഷ്

കേസന്വേഷണവും ജയിൽവാസവുമാണ് സ്വപ്നയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് അമ്മ പ്രഭ പറഞ്ഞു

തിരുവനന്തപുരം : ഒരു വ‌ർഷത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ സ്വപ്ന സുരേഷ് വീട്ടിൽ വിശ്രമത്തിലാണെന്ന് അമ്മ പ്രഭ. ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ചശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്നയെന്നും അമ്മ പ്രഭ പറഞ്ഞു.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് സ്വപ്‌ന. കേസന്വേഷണവും ജയിൽവാസവുമാണ് സ്വപ്നയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതെന്ന് അമ്മ പ്രഭ പറഞ്ഞു. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായി. ജാമ്യം ലഭിക്കാൻ വൈകിയത് മാനസികപിരിമുറുക്കത്തിന് ഇടയാക്കി. ഉറക്കകുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നു എന്നും അമ്മ പ്രഭ പറഞ്ഞു.

Read Also  :  അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

അതേസമയം,ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളെ കാണുമെന്ന സ്വപ്നയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ അവരുടെ പ്രതികരണത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുനിന്നാരുമായും കൂടിക്കാഴ്ചയ്ക്ക് സ്വപ്ന തയ്യാറായിട്ടില്ല. അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് സ്വപ്നയെ ഇതുവരെ സന്ദർശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button