
തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര കാമ്പസിലെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാർഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ സ്വദേശി കരുമണ്‍ കൈരളി ഗര്ഡനില് വേല്‍മുരുകന്റെ മകന് മഹേഷിനെയാണ് (20) ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഹോർട്ടികൾചറൽ കോളജിലെ ഒന്നാംവര്‍ഷ ബി.എസ്സി അഗ്രികള്‍ചര്‍ വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുമ്പാണ് മഹേഷ് കാമ്പസില്‍ എത്തിയത്.
Also Read : ചരക്കുവാഹന നികുതിയടയ്ക്കാനുള്ള തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു
കൂടെ താമസിക്കുന്ന വിദ്യാർഥിയാണ് ആദ്യം ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: ഗോമതി. സഹോദരി: പ്രസന്ന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മണ്ണുത്തി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. റാഗിംഗ് മൂലമുള്ള ആത്മഹത്യയാണെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.
Post Your Comments