ErnakulamKeralaNattuvarthaLatest NewsNews

ഡോക്‌ടറേറ്റ് വിയറ്റ്നാമിൽ നിന്നല്ല ഖസാക്കിസ്ഥാനിൽ നിന്ന്: ഡോക്‌ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി ഷാഹിദ കമാൽ

കൊച്ചി: ഡോക്‌ടറേറ്റ് വിവാദത്തിൽ പുതിയ വാദവുമായി വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ രംഗത്ത്. ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചത് എന്നാണ് ലോകായുക്തയ്ക്ക് നൽകിയിരിക്കുന്ന രേഖയിൽ ഇപ്പോൾ ഷാഹിദ പറയുന്നത്. പല പ്രമുഖർക്കും പ്രസ്‌തുത സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്‌ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം ചേർക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ പുതിയ ന്യായീകരണം.

അതേസമയം വിയറ്റ്നാമിൽ നിന്നുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാൽ നേരത്തെ പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്ന് സോഷ്യൽ മീഡിയയിലും ഷാഹിദ കമാൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് , കണ്ണൂരില്‍ നാല് പേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാകമ്മിഷൻ അംഗമാകാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച് വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. 2009ൽ കാസർകോഡ് ലോക്സഭാ, നിയമസഭാ സീറ്റുകളിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസയോഗ്യത ബികോം ആണ് കാണിച്ചിരുന്നതെന്നും ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ ബി.കോം പാസായിട്ടില്ലെന്നും കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ ഭർത്താവിന്റെ മരണശേഷം ഷാഹിദ വിദൂരവിദ്യാഭ്യാസത്തിലൂടെ ബി.കോമും ബിരുദാനന്തര ബിരുദവും നേടിയെന്ന് അവകാശപ്പെട്ടതായും പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button