റിയാദ്: പാഠ്യപദ്ധതിയിൽ പുരാവസ്തുശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുരാവസ്തു ശാസ്ത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനായി പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തുകയും ചെയ്തു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതായ പുരാവസ്തുശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ തീരുമാനിക്കുന്നതിനായാണ് പ്രത്യേക കമ്മിറ്റികളെ നിയോഗിച്ചിരിക്കുന്നത്.
സൗദി വിദ്യാഭ്യാസ മന്ത്രാലയവും, സൗദി ഹെറിറ്റേജ് അതോറിറ്റിയും ചേർന്ന് സംയുക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പ്രൈമറി തലം മുതൽ ഈ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാണ് തീരുമാനം. കുട്ടികൾക്കിടയിൽ പുരാവസ്തുശാസ്ത്ര സംബന്ധിയായ അവബോധം വളർത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സൗദിയിലുടനീളമുള്ള പുരാവസ്തു മേഖലകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനും, അതിലൂടെ ദേശീയ സ്വത്വം ഉയർത്താനും മന്ത്രാലയം പദ്ധതിയിടുന്നു.
Post Your Comments