
ഹേമാംബിക നഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സൈനീകൻ അറസ്റ്റിൽ. കൂത്തനൂർ മൂപ്പുഴ പ്രസൂജാണ് (26) പിടിയിലായത്.
ഹേമാംബിക നഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പ്രതിയുടെ പീഡനം.
Read Also: തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നിർദ്ദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി. വിപിൻ, വി. ഹേമലത, എസ്.സി.പി.ഒ. പ്രശോഭ്, സി.പി.ഒ.സി.എൻ. ബിജു, സി. രാഹുൽ. എ. അരുണാഞ്ജലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments