Latest NewsKeralaNews

വിയറ്റ്‌നാമുമായി കേരളം കൂടുതല്‍ സഹകരണത്തിന്, മുഖ്യമന്ത്രി പിണറായി വിജയന്‍ : വിയറ്റ്‌നാമുമായി കേരളത്തിന് ഏറെ സാമ്യം

തിരുവനന്തപുരം: വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്നാമുമായി ഏറെ സാമ്യത പുലര്‍ത്തുന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also : കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് കാണുന്ന സീരിയലുകളുടെ നിലവാരം: ചാനലുകള്‍ മുന്‍കൈ എടുക്കണമെന്ന് സജി ചെറിയാന്‍

‘നെല്ല്, കുരുമുളക്, കാപ്പി, റബര്‍, കശുവണ്ടി തുടങ്ങിയ മേഖലകളില്‍ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവര്‍ധന എന്നിവയിലും മികവു പുലര്‍ത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തില്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വിയറ്റ്നാമിനു മികച്ച പിന്തുണ നല്‍കാന്‍ കേരളത്തിനും കഴിയും’ – മുഖ്യമന്ത്രി പറഞ്ഞു .

വിയറ്റ്നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button