Latest NewsNewsIndia

ലഖിംപൂര്‍ ഖേരി സംഭവം: അന്വേഷണം വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍, റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് കോടതി

അന്വേഷണത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ലെന്ന് കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ലഖിംപൂര്‍ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം. അന്വേഷണത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Read Also : ഒടിടി റിലീസിനൊപ്പം മരക്കാര്‍ തിയേറ്ററില്‍ എത്തിക്കാനും നീക്കം

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുള്ള ജഡ്ജി ആരാണെന്ന് കോടതി തീരുമാനിക്കുമെന്നും ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ അറിയിച്ചു. വെള്ളിയാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ പതിമൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസിലെ ഒരു പ്രതിയുടെ ഫോണ്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button