Latest NewsKeralaIndia

ഇത്ര നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ നടക്കുന്നു, എന്തുകൊണ്ട് പുരോഗമനവാദികൾ അനങ്ങുന്നില്ല? സുരേന്ദ്രൻ

അധ്യാപകർ മതശാസനയനുസരിച്ച് കോവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാൻ കഴിയും.

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഒരു സദ്യയ്ക്കായി ഒരുക്കിയ ഭക്ഷണത്തിൽ ഉസ്താദ് തുപ്പുന്ന വീഡിയോ. എന്നാൽ ഇത് മതാചാരപ്രകാരം ഊതുകയാണെന്നാണ് ചിലർ പറയുന്നത്. ഇതിനെ കുറിച്ച് സോഷ്യൽ മേറിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇത്രയും നികൃഷ്ടമായ അനാചാരങ്ങൾ ഇന്നും ഒരു പരിഷ്കൃതസമൂഹത്തിൽ അരങ്ങേറുമ്പോഴും എന്തുകൊണ്ട് നമ്മുടെ പുരോഗമനവാദികൾ അനങ്ങുന്നില്ല. പണ്ടൊക്കെ യുക്തിവാദികൾ എന്നൊരു കൂട്ടരെയെങ്കിലും അവിടെയും ഇവിടെയും കാണാമായിരുന്നു. കവർസ്റ്റോറിക്കാരും പറയാതെ വയ്യാത്തവരും വായ തുറക്കാത്തതെന്തുകൊണ്ട്? ഇതൊക്കെ വെറും ബിരിയാണി മഹാമഹമായി കണക്കാക്കാം. എന്നാൽ ഈയടുത്തകാലത്ത് ഒരു പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ചുള്ള വാർത്ത നമ്മെ ഞെട്ടിച്ചതാണ്.

ആശുപത്രിയിൽ പോകേണ്ടെന്നും ഖുർ ആൻ സൂക്തങ്ങൾ ഓതിയാൽ മതിയെന്നുമുള്ള മതശാസനയാണ് ആ മരണത്തിന് കാരണമെന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ തല കുനിഞ്ഞുപോകുന്നത്. അതും ഒരു കുടുംബത്തിന്റെ വ്യക്തിഗത തീരുമാനമായി നമുക്കു ചുരുക്കിക്കാണാം. ഇങ്ങനെ അനേകം ദാരുണ മരണങ്ങൾ ഇവിടെ റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട് എന്ന സത്യം അവിടെ നിൽക്കട്ടെ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു വിഭാഗം ഭിഷഗ്വരവിദ്യാർത്ഥികൾ പെൺകുട്ടികളോടൊപ്പം ലൈബ്രറി പങ്കിടില്ലെന്ന് വാശി പിടിച്ചത് അരമണിക്കൂർ മാത്രം നീണ്ടുനിന്ന ടെലിവിഷൻ വാർത്തയിലവസാനിച്ചതും നാം കണ്ടു.

എന്നാൽ ഏതാണ്ട് അയ്യായിരത്തിലധികം അധ്യാപകർ മതശാസനയനുസരിച്ച് കോവിഡ് വാക്സിനെടുക്കാതെ കുട്ടികളെ പഠിപ്പിക്കാൻ കേരളത്തിൽ വാശിപിടിക്കുന്നു എന്നതിനെ നമുക്ക് എങ്ങനെ കാണാൻ കഴിയും. എന്തുകൊണ്ട് നമ്മുടെ സാംസ്കാരിക ലോകം മൗനം ഭുജിക്കുന്നു? റിയാസാദി സതീശൻമാർ എന്തുകൊണ്ട് വായ തുറക്കുന്നില്ല? താലിബാൻ കേവലം തോക്കുമായി മാത്രമല്ല നമ്മെ കീഴ്പെടുത്തുന്നതെന്ന് ഇനിയും തിരിച്ചറിയാൻ കേരളത്തിനു കഴിയുന്നില്ലെങ്കിൽ മതേതരകേരളം സിറിയയിലേക്കു നടന്നടുക്കാൻ ഒരുപാടുകാതം താണ്ടേണ്ടിവരില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button