തിരുവനന്തപുരം : ഇന്ധന വില വർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോര്‍ജിനെതിരെ വീണ്ടും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്. ജോജുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് അന്‍വര്‍ സാദത്തും കെ ബാബുവും ഇന്ന് നിയമസഭയില്‍ നടത്തിയത്.
ജോജുവിന് എന്തു സാമൂഹിക പ്രതിബദ്ധതയുണ്ടെന്നു അന്‍വര്‍ ചോദിച്ചു. ‘സംഭവസമയത്ത് ബൈ റോഡ് വഴി പോകാന്‍ വോളന്റിയര്‍മാര്‍ ജോജുവിനോട് പറഞ്ഞതാണ്. എന്നിട്ടും സമരത്തിനിടയിലേക്ക് കയറി ജോജു ആക്രോശിച്ചു. ആ ജോജുവിന് എന്ത് സാമൂഹ്യപ്രതിബദ്ധതയാണുള്ളത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ പിന്‍ബലമുണ്ട്. നടന് വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജ്. വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ജോജുവിനെതിരായ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ നടപടി ഇല്ല’. താരത്തിനെതിരെ കേസ് പോലും പൊലീസ് എടുക്കുന്നില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചു.
ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം നടത്തിയതിന് തെളിവുണ്ടെന്ന് കെ ബാബു സഭയില്‍ പറഞ്ഞു. മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്. അതിന്റെ തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് പറഞ്ഞ കെ ബാബു മുന്‍പ് ജോജു ചാവക്കാട് നടത്തിയ പ്രശ്നങ്ങളുടെ ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കി
Post Your Comments