Latest NewsIndiaNews

കനത്ത മഴ: ദീപാവലി ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോയവര്‍ ഉടന്‍ മടങ്ങി വരരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ഇതിനോടകം തന്നെ പുഴല്‍ റിസര്‍വോയറും ചെമ്പാരമ്പക്കം റിസര്‍വോയറും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Also Read : ഡ്രിപ്പ് കൊടുത്തപ്പോള്‍ യുവതിയുടെ ബോധംപോയി: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പോലീസ് പിടിയില്‍

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ പുഴല്‍ റിസര്‍വോയറും ചെമ്പാരമ്പക്കം റിസര്‍വോയറും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. കനാലിന്റെ തീരത്തുള്ളവരും, മറ്റ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടു പോയതായും സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button