അങ്കാറ: തുർക്കിയിൽ കുടിയേറ്റ വിരുദ്ധ ആക്രമണങ്ങൾ പെരുകുന്നു. രാജ്യത്ത് 12 വയസ്സുകാരനായ സിറിയൻ ബാലനെ കൊലപ്പെടുത്താൻ ശ്രമം. പതിനേഴ്കാരനായ തുർക്കിഷ് വിദ്യാർത്ഥി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റമീസ് അൽ ഹുസ്നി എന്ന സിറിയൻ കുട്ടിക്കു നേരെയാണ് ആക്രമണ്ടായത്. റമീസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം തുർക്കിയിൽ രാജ്യത്തെ സിറിയൻ അഭയാർത്ഥികൾക്കെതിരെ വ്യാപക ആക്രമണമാണുണ്ടാവുന്നത്.സിറിയന്‍ അഭയാര്‍ത്ഥികളാണ് തുർക്കിയിൽ കൂടുതലുള്ളത്.
സിറിയന്‍ ആഭ്യന്തര യുദ്ധക്കെടുതി മൂലം 3,715,000 സിറിയന്‍ പൗരര്‍ക്ക് തുര്‍ക്കിയില്‍ താല്‍ക്കാലിക അഭയം നല്‍കിയിട്ടുണ്ട്.രാജ്യത്ത് അടുത്തിടെയായി തുര്‍ക്കിഷ്-സിറിയന്‍ ജനങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്. കുടിയേറ്റത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള രാജ്യങ്ങളിലൊന്നും തുര്‍ക്കിയാണ്.
Post Your Comments