Latest NewsKeralaNewsIndia

മരം മുറി സർക്കാർ ഒത്താശയോടെ, തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിനു അനുമതിയത് സർക്കാർ ഒത്താശയോടെയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അനുമതി നൽകിയത് സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടിയന്തര പ്രമേയ നോട്ടിസ് നൽകി.

Also read : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു : സൈനീകൻ അറസ്റ്റിൽ

തമിഴ്‌നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടന്നതായി ഉത്തരവില്‍നിന്നു വ്യക്തമാകുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന താല്പര്യത്തിന് എതിരായി ഒന്നും ചെയ്തിട്ടില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button