കടുത്തുരുത്തി : പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ അമ്പത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവാമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവര്‍ക്കൊപ്പം തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ അടുത്ത് എത്തുകയായിരുന്നു. വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തിൽ കടുത്തുരുത്തി പോലീസ് കേസ് എടുത്തു.
Post Your Comments