തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയാണ് സമരം.
സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍വഹിക്കും.തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് പ്രതിപക്ഷ നേതാവ് പങ്കാളിയാവുക. സെക്രട്ടേറിയറ്റ് മുതല്‍ പാളയം വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും.
Read Also : ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു: യുവാവ് അറസ്റ്റില്‍
ഇന്ധന നികുതിയില്‍ കേന്ദ്രം കുറവ് വരുത്തിയതിന് സമാനമായി പെട്രോളിനും ഡീസലിനും സംസ്ഥാനവും വില കുറയ്ക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കൊച്ചിയിലെ വഴിതടയല്‍ സമരം വിവാദമായ പശ്ചാത്തലത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
Post Your Comments