Latest NewsNewsInternational

രാജ്യത്തെ സ്ത്രീകളെ പരസ്യ ചിത്രങ്ങളിൽ ഉൾപ്പെടുത്തുന്ന രീതിയോട് യോജിക്കാനാകില്ല: ഇമ്രാൻഖാന്റെ പ്രത്യേക പ്രതിനിധി

സ്ത്രീകളെ അനാവശ്യമായി പരസ്യചിത്രങ്ങളിൽ കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

ഇസ്ലാമാബാദ് : രാജ്യത്തെ സ്ത്രീകൾ പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിനെ വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രത്യേക പ്രതിനിധിയും മുത്തഹിദ ഉലമ ബോർഡ് പ്രസിഡന്റും ഉലമ കൗൺസിൽ ചെയർമാനുമായ മൗലാന താഹിർ മെഹമൂദ് അഷ്‌റഫി. ഇവിടെ സുന്ദരന്മാരായ ധാരാളം പുരുഷന്മാർ ഉണ്ടെങ്കിലും പരസ്യ നിർമ്മാതാക്കൾ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്നായിരുന്നു വിമർശനം. സ്ത്രീകളെ പരസ്യചിത്രങ്ങളിൽ ഉൾപ്പെടുത്തുന്ന രീതിയോട് യോജിക്കാനാകില്ല. അവരെ അനാവശ്യമായി പരസ്യചിത്രങ്ങളിൽ കാണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങൾ കൂടി വരികയാണെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശ്ലീലമായ കാര്യങ്ങളും, തീവ്രവാദവും, ഭീകരതയും രാജ്യത്ത് നിന്ന് തുടച്ച് നീക്കുന്നതിൽ ഉലയ്‌ക്ക് വലിയ പങ്കുണ്ട്. അതേപോലെ ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന ഇസ്ലാമോഫോബിയ തുടച്ചുനീക്കുന്നതിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ വലിയ പ്രയത്‌നങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ബോധമുണ്ടായിരുന്നില്ല, കരൾ മാറ്റിവെക്കണം: കെപിഎസി ലളിത ഐ.സി.യുവിൽ

ഇതിനായി, ലോകമെമ്പാടുമുള്ള വിവിധ ഇസ്ലാമിക പണ്ഡിതരുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്. മതനിന്ദാപരമായ ഉള്ളടക്കം വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഷ്‌റഫി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button