കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ ഗ്രൂപ്പിന്റെ കീഴിലുള്ള ചാനലുകള്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഒരു വാര്‍ത്താ ചാനല്‍ ഉള്‍പ്പെടെയാണ് വില്‍ക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് സൂചന. ദേശീയ തലത്തിലെ ഒരു പ്രമുഖ ഗ്രൂപ്പ് ചാനല്‍ വാങ്ങാനെത്തിയെങ്കിലും വില കൂടുതലായതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. കോടികളാണ് രണ്ടു ചാനലിനും കൂടി പറയുന്നത്. തുക കൂടുതലാണെന്ന വിലയിരുത്തലിലാണ് ഹിന്ദിയിലെ പ്രമുഖ ചാനലുകള്‍ നടത്തുന്ന ഈ ഗ്രൂപ്പ് . ഇതാണ് ഇവര്‍ പിന്മാറിയതെന്നാണ് വിവരം. സമീപകാലത്ത് വലിയ വിവാദങ്ങളില്‍ പെട്ട ചാനലാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
Read Also : യോഗി ആദിത്യനാഥിന് ഒരു ലാപ്‌ടോപ് ഉപയോഗിക്കാൻ പോലും അറിയില്ല: അഖിലേഷ് യാദവ്
ചാനലില്‍ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പണം മുടക്കിയ പ്രധാന ഓഹരിയുടമകള്‍ കടുത്ത അതൃപ്തിയിലായിരുന്നു. രണ്ടു പ്രധാന ഓഹരിയുടമകളാണ് ചാനലില്‍ നിന്നും ഉടന്‍ പിന്‍മാറുകയാണെന്ന നിലപാട് സ്വീകരിച്ചത്. ഇരുവര്‍ക്കും വ്യക്തിപരമായുണ്ടായ ചില നഷ്ടങ്ങള്‍ ചാനലിന്റെ ഭാഗത്തുനിന്നുമുണ്ടായ ചില വീഴ്ചയുടെ ഭാഗമായാണെന്നാണ് ഇവരുടെ വിശ്വാസം.
കടുത്ത ജ്യോതിഷ വിശ്വാസികളായ ഇരുവരും തങ്ങളുടെ വീഴ്ചയെ കുറിച്ച് പ്രമുഖ ജ്യോതിഷികളുമായി കണ്ട് സംസാരിച്ചിരുന്നു. ഇവര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ചാനല്‍ വിറ്റഴിക്കുന്നതെന്നാണ് സൂചന. ഇതോടെ പുതിയ നിക്ഷേപകരെ കണ്ടെത്തുകയോ ചാനല്‍ വില്‍ക്കുകയോ ചെയ്യുക എന്ന നിലപാടിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്നതാണെന്നാണ് വിവരം.
Post Your Comments