ThiruvananthapuramNattuvarthaLatest NewsKeralaNews

തെന്മല ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്

പുനലൂർ: ദർഗയിൽ നിന്ന്​ മടങ്ങുന്നതിനിടെ തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ(23) എന്നിവരാണ് മരിച്ചത്.

Read Also: മയക്കുമരുന്നുമായി മൂന്നു‌പേർ അറസ്റ്റിൽ

തിങ്കളാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഉടൻ തന്നെ ഇരുവരെയും പരിസരവാസികളും തെന്മല പൊലീസും ചേർന്ന് കരക്കെത്തിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button