യു.പി: സർദാർ വല്ലഭായി പട്ടേലിനെ മുഹമ്മദലി ജിന്നയുമായി സമീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ കരുതിയിരിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത്തരത്തിൽ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ നാടിനു അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവസങ്ങൾക്കുമുമ്പ് സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് നടത്തിയ പ്രസംഗത്തെ ലക്ഷ്യം വെച്ചായിരുന്നു യോഗിയുടെ പരാമർശം.
ദിവസങ്ങൾക്കു മുമ്പ് നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായ സർദാർ പട്ടേലിനെയും രാജ്യത്തെ വിഭജിച്ച ജിന്നയെയും തുല്യപ്പെടുത്താൻ ശ്രമിച്ചുവെന്ന് അഖിലേഷ് യാദവിന്റെ പേര് പരാമർശിക്കാതെ യോഗി പറഞ്ഞു. കടുത്ത വിമർശനമാണ് ഉന്നയിക്കുന്നതെന്നും യോഗി പറഞ്ഞു.
ഔറൈയയിൽ മെഡിക്കൽ കോളജ് കെട്ടിട ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി. ഇത്തരം അപകീർത്തികരമായ പരാമർശങ്ങളെ രാജ്യം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധി, നെഹ്റു, പട്ടേൽ, ജിന്ന എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്നാണ് ഞായറാഴ്ച അഖിലേഷ് യാദവ് പറഞ്ഞത്. ഇതിനെതിരെയാണ് യോഗി ശക്തമായ പരാമർശം നടത്തിയത്.
Post Your Comments