Latest NewsNewsIndia

പ​ട്ടേലിനെ ജിന്നയോട്​ സമീകരിക്കുന്ന പാർട്ടികൾ അപമാനം, കരുതിയിരിക്കുക – യോഗി ആദിത്യനാഥ്‌

ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ ലക്ഷ്യം വെച്ചായിരുന്നു യോ​ഗി​യു​ടെ പ​രാ​മ​ർ​ശം

യു.​പി: സ​ർ​ദാ​ർ വ​ല്ല​ഭായി പട്ടേ​ലി​നെ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​മാ​യി സ​മീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പാർ​ട്ടി​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. അത്തരത്തിൽ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ നാടിനു അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദി​വ​സ​ങ്ങ​ൾ​ക്കു​​മു​മ്പ്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ ലക്ഷ്യം വെച്ചായിരുന്നു യോ​ഗി​യു​ടെ പ​രാ​മ​ർ​ശം.

Also Read :  ഇന്ധന വിലവര്‍ദ്ധന : കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിപിഎം: 16 ന് കേന്ദ്രസ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തിന്റെ പ്ര​തീ​ക​മാ​യ സ​ർ​ദാ​ർ പട്ടേലി​നെ​യും രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച ജി​ന്ന​യെ​യും തു​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് അ​ഖി​ലേ​ഷ്​ യാ​ദ​വി​ന്റെ പേ​ര്​ പ​രാ​മ​ർ​ശി​ക്കാ​തെ യോ​ഗി പ​റ​ഞ്ഞു. കടുത്ത വിമർശനമാണ് ഉന്നയിക്കുന്നതെന്നും യോഗി പറഞ്ഞു.

ഔ​റൈ​യ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ​കെട്ടിട ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യോ​ഗി. ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ രാ​ജ്യം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന്ധി, നെ​ഹ്​​റു, പ​ട്ടേൽ, ജി​ന്ന എ​ന്നി​വ​ർ രാ​ജ്യ​ത്തി​ന്റെ ​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ നേ​താ​ക്ക​ളാ​ണെ​ന്നാ​ണ്​ ഞാ​യ​റാ​ഴ്​​ച അ​ഖി​ലേ​ഷ്​ യാ​ദ​വ്​ പ​റ​ഞ്ഞ​ത്. ഇതിനെതിരെയാണ്‌ യോഗി ശക്തമായ പരാമർശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button