ശ്രീനഗര്‍: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്ന് ഭീകരവാദികള്‍ നിരായുധനായ പോലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഉദ്യോഗസ്ഥനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം അടച്ച് അന്വേഷണം ശക്തമാക്കിയതായും ഭീകരവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസുകാരന്റെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അനുശോചനം രേഖപ്പെടുത്തി.
Post Your Comments