കാബൂൾ: താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാൻ ജനത അക്ഷരാർത്ഥത്തിൽ ദുരിതമനുഭവിക്കുകയാണ്. നിരവധി പേരെ പരസ്യമായും രഹസ്യമായും ഇതിനോടകം താലിബാൻ സർക്കാർ കൊന്നുതള്ളിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അഫ്ഗാനൈൽ എൽജിബിടി കമ്മ്യൂണിറ്റിക്കെതിരെ താലിബാൻ ഒരു ‘കൊലപ്പട്ടിക’ ( Kill List ) ഉണ്ടാക്കിയതായി റിപ്പോർട്ട്. ഇതിനായി രാജ്യത്തെ എൽജിബിടി ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് താലിബാനെന്ന് ഒരു എൻജിഒ റിപ്പോർട്ട് ചെയ്തു.
Also Read:തമിഴ്നാട്ടിൽ എസ് സി- എസ് ടി ആക്ടിന് കീഴിലുള്ള കേസുകളിൽവൻ വർധന: ശിക്ഷിക്കപ്പെടുന്നവർ കുറവ്
താലിബാൻ കൊലപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ ഭയന്ന് നിരവധിപേര്‍ ഒളിവില്‍ പോയി. ശരിയത്ത് നിയമത്തിന്റെ താലിബാന് വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് താലിബാന് വ്യാഖ്യാനിക്കുന്നത്. സ്വവർഗാനുരാഗം ഇസ്ലാമിന്റെ രീതിയല്ലെന്നാണ് ഇവർ വാദിക്കുന്നത്.
‘അഫ്ഗാനിസ്ഥാനിൽ ജീവിക്കുകയെന്നത് ഇപ്പോള്‍ മരണ തുല്യമാണ്. ശരിക്കും ഭയാനകമായ സമയമാണ് ഇത്.’ അഫ്ഗാനിസ്ഥാനിലെ ഒരേയൊരു അന്താരാഷ്ട്ര എൽജിബിടി + സംഘടനായ റെയിൻബോ റെയിൽറോഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കിമാഹ്ലിയു പവൽ ഫ്രാൻസ് 24-നോട് പറഞ്ഞു. താലിബാൻ ഭരണത്തിൻ കീഴിൽ, അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലര്‍ക്ക് നേരെയും അക്രമണം ഉണ്ടായെന്ന പരാതിയും ഉയരുന്നു.
Post Your Comments