ഡൽഹി: ഉത്തർപ്രദേശ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വിജയത്തിന്റെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസത്തിന്‍റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും യോഗത്തിൽ മോദി ആഹ്വാനം ചെയ്തു.
പുസ്തകങ്ങൾ വായിച്ചല്ല ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്‍റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ദേശീയ നിർവാഹക സമിതിയോഗത്തിൽ പ്രധാനമായും ചർച്ച ചെയ്‌തത്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു.
Post Your Comments