ഗർഭിണിയാണോ എന്നറിയാൻ ഇപ്പോഴത്തെ കാലത്ത് ആശുപത്രിയിൽ പോയി പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം മിക്ക മെഡിക്കൽ ഷോപ്പുകളിലും പ്രഗ്നന്‍സി കിറ്റ് ലഭ്യമാണ്. എന്നാൽ പ്രഗ്നന്‍സി കിറ്റ് എപ്പോഴും കൃതൃമായ ഫലം നൽകണമെന്നില്ല. പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച് ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നത്.കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക.
Read Also : കുഞ്ഞുങ്ങളെ ഉച്ചയ്ക്ക് നിർബന്ധമായും ഉറക്കണം: കാരണം ഇതാണ്
ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃതൃമായിരിക്കണമെന്നില്ല. ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം. പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടും. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്നന്‍സി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ.
Post Your Comments