Latest NewsNewsIndia

പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി : ബി.ജെ.പി ദേശീയ സമിതി യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രധന മന്ത്രി നിർമ്മല സീതാരാമൻ. കൊവിഡ് വാക്സിനേഷനിൽ കൈവരിച്ച നേട്ടത്തിൽ ഭാരതം ലോകമെങ്ങും പ്രശംസിക്കപ്പെടുമ്പോൾ രാജ്യത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് നിർമ്മല സീതാരാമൻ ആരോപിച്ചു.

100 കോടി വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ അഭിനന്ദിച്ചു. എന്നാല്‍, തുടക്കം മുതല്‍ വാക്‌സിനേഷനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത് നാം മറന്നിട്ടില്ല. വാക്‌സിനേഷനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36000 കോടിയാണ് ബഡ്ജറ്റില്‍ നീക്കിവെച്ചതെന്നും മന്ത്രി കൂട്ടി ചേർത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കാശ്മീര്‍ ഭീകരവാദത്തില്‍നിന്ന് വികസനത്തിലേക്ക് നീങ്ങുകയാണെന്നും നിര്‍മല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button