ചെന്നൈ: നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ പേരില്‍ വിവാഹ അവകാശം ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാരണം കൊണ്ട് കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ് വൈദ്യനാഥന്‍, ആര്‍ വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
2013ല്‍ മോതിരം മാറി വിവാഹിതരായെന്നും വിവാഹത്തിന്റെ ഭാഗമായി തന്റെ കാലില്‍ വരന്‍ മിഞ്ചി ഇട്ടെന്നും യുവതി കേടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പലപ്പോഴായി തന്റെ പക്കലില്‍ നിന്ന് വന്‍തുക വാങ്ങിയ യുാവാവ് 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണെന്നും യുവതി കോടതിയിൽ പറഞ്ഞു. അതിനാൽ ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കമെന്നായിരുന്നു യുവതിയുടെ ആവശ്യം
Post Your Comments