Latest NewsNewsIndia

യമുനാ നദിയിൽ അമോണിയ: ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടും

ജനങ്ങൾ പ്രതിഷേധത്തിൽ

ഡൽഹി: യമുനാ നദിയിൽ അമോണിയയുടെ അളവ് കൂടിയതിനെ തുടർന്ന് ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ്. ഈ സാഹചര്യത്തിൽ ജലം സൂക്ഷിച്ച് ഉപയോഗിക്കാൻ ഡൽഹി ജല ബോർഡ് ജനങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.

Also Read:ലിംഗസമത്വം മുഖ്യം: ആൺകുട്ടികൾ പാവാട ധരിച്ച് സ്കൂളിലെത്തണമെന്ന് നിർദേശം

മലിനീകരണത്തെ തുടർന്ന് സോണിയ വിഹാർ, ഭാഗീരഥി, വസീറാബാദ്, ചന്ദ്രവാൾ, ഓഖ്ല എന്നിവിടങ്ങളിൽ നിന്നുള്ള പമ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന് ഡൽഹി സർക്കാർ അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷവും ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഡൽഹിയിൽ സമാനമായ രീതിയിൽ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ് ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button